മലപ്പുറത്ത് ജീവിച്ചിരിക്കുന്ന മാതാവിന് ഖബറൊരുക്കി ഒരു മകൻ

single-img
27 February 2019

ജീവിച്ചിരിക്കുന്ന മാതാവിന് ഖബറൊരുക്കി ഒരു മകൻ. പ്രസ്തുത പരാതിയിൽ വനിതാകമ്മിഷൻ മകനിൽനിന്ന് വിശദീകരണംതേടി. തിങ്കളാഴ്ച മലപ്പുറത്ത് നടന്ന മെഗാ അദാലത്തിൽ മാതാവിന്റെ പരാതിയിലാണ്‌ മകനോട് കമ്മിഷൻ വിശദീകരണംതേടിയത്.

ഇളയമകന് സ്വത്ത് നൽകിയതിലുള്ള ദേഷ്യത്തിലാണ് മൂത്തമകൻ ജീവിച്ചിരിക്കുന്ന മാതാവിന് ഖബറിടമൊരുക്കിയത്. ഈ സംഭവത്തിൽ നേരത്തെ ഗ്രാമപ്പഞ്ചായത്ത് മുഖേനയും ജനപ്രതിനിധികൾ വഴിയും ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്നാണ് പ്രശ്നപരിഹാരത്തിന് കമ്മിഷൻ  ശ്രമിച്ചിരുന്നു.

എന്നാൽ  ഇരുകക്ഷികളും ഹാജരാകാതിരുന്നതിനാൽ കേസ് മറ്റൊരുദിവസത്തേക്ക് മാറ്റിയതായി കമ്മിഷൻ അംഗം ഇ.എം. രാധ പറഞ്ഞു. അദാലത്തിൽ 53 പരാതികൾ പരിഗണിച്ചതിൽ ആറെണ്ണം തീർപ്പാക്കി. ആറെണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ഇ.എം രാധ, അഡ്വ. റീബ എബ്രഹാം, പ്രീതി ശിവരാമൻ, അഡ്വ. രാജേഷ് പുതുക്കാട്, വനിതാസെൽ എസ്.ഐ സഫിയ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.