കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം: വീഡിയോ

single-img
26 February 2019

ആമസോണ്‍ കാടിന് നടുവില്‍ ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. ഏകദേശം 36 അടി നീളമുള്ള തിമിംഗലത്തെയാണ് കണ്ടെത്തിയത്. എന്നാല്‍ ഈ ജഡം എങ്ങനെ കാട്ടിനുള്ളില്‍ എത്തി എന്നതിന് വ്യക്തമായ വിശദീകരണമില്ല. ബ്രസീലിയന്‍ ദ്വീപായ മരാജോയിലാണ് ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇത്രദൂരം ജഡം എങ്ങനെയെത്തി എന്ന അന്വേഷണത്തിലാണ് അധികൃതര്‍.