ഇനിമുതല്‍ റീഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം

single-img
26 February 2019

ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില്‍ ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം. 2019 മാര്‍ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില്‍ വരിക. ഇതുവരെ പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ബാങ്കിന്റെ ശാഖയിലെത്തി പാന്‍ നല്‍കേണ്ടതാണ്.

ആദായ നികുതി വകുപ്പിന്റെ ഇഫയലിങ് പോര്‍ട്ടല്‍ വഴി ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യുകയും വേണം. നെറ്റ് ബാങ്കിങ് സൗകര്യമുണ്ടെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ആദായ നികുതിവകുപ്പ് നിങ്ങള്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെരിഫൈ ചെയ്യും.