പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ കോ​ടി​യേ​രി; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം

single-img
26 February 2019

ഇന്ന് പുലർച്ചെ പാക്കിസ്ഥാനിൽ തീവ്രവാദ പരിശീലന കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ വ്യോമസേനാ നടത്തിയ പ്രത്യാക്രമണത്തിനെതിരെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ രംഗത്ത്. കോ​ടി​യേ​രി ന​യി​ക്കു​ന്ന കേ​ര​ള സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ സം​സാ​രിക്കവെയാണ് പ്രത്യാക്രമണത്തിനെതിരെ കോ​ടി​യേ​രി വിമർശനം ഉന്നയിച്ചത്. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് യു​ദ്ധ​മു​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​ന്‍ ബി​ജെ​പിയുടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാണ് കോ​ടി​യേ​രി ആരോപണം ഉന്നയിച്ചത്.

രാ​ജ്യ​ത്തു മു​സ്‌ലിം വി​രോ​ധം സൃ​ഷ്ടി​ച്ചു വ​ർ​ഗീ​യ ധ്രൂ​വീക​ര​ണ​ത്തി​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. കാ​ഷ്മീ​ർ വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം കാ​ഷ്മീ​രി ജ​ന​ങ്ങ​ളെ ശ​ത്രു​ക്ക​ളാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. മാത്രമല്ല കാ​ഷ്മീ​രി ജ​ന​ത​യെ രാ​ജ്യ​ത്തി​നൊ​പ്പം നി​ര്‍​ത്ത​ണ​മെ​ന്നും, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​ജ​യ ഭീ​തി മ​ണ​ത്ത ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തു യു​ദ്ധ​ഭ്രാ​ന്ത് സൃ​ഷ്ടി​ക്കു​ക​യാ​ണെന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.​

ഇന്ന് രാവിലെയാണ് ഇന്ത്യൻ വ്യോമസേനാ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്. മൂന്നു തീവ്രവാദ പരിശീലന കേന്ദ്രങ്ങളാണ് ആക്രമണത്തിൽ തകർന്നത്. 300 ലധികം തീവ്രവാദികളും ആക്രമത്തിൽ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ചു