തിരിച്ചടിയുടെ പൂർണവിവരങ്ങൾ പുറത്തു വന്നു; ദൗത്യം വിജയിപ്പിച്ചത് മൂന്നു സേനകളുടെ സംയുക്ത ആസൂത്രണവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സൂക്ഷമതയും

single-img
26 February 2019

ഇന്ന് പുലർച്ചെ പാക്കിസ്ഥാനിലെ മൂന്നു തീവ്രവാദി പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ആക്രണത്തിന്റെ പൂർണ്ണ വിവരം പുറത്തു വന്നു. ദിവസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ഒടുവിലാണ് ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഫെബ്രുവരി 14 നായിരുന്നു പുൽവാമയിൽ രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. 40 സി ആർ പി എഫ് ജവാന്മാർ ആണ് ഈ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതിന്റെ തൊട്ടടുത്ത ദിവസം ഫെബ്രുവരി 15 നു തന്നെ മൂന്നു സേനകളിലെയും തലവന്മാർ പ്രത്യാക്രമണ പദ്ധതി സർക്കാരിന് സമർപ്പിച്ചു. അതിൽ ആർമിയുടെ സർജിക്കൽ സ്‌ട്രൈക് പ്ലാൻ സർക്കാർ നിരസിച്ചു. വീണ്ടും ഒരു സർജിക്കൽ സ്‌ട്രൈക് വിജയിക്കാനുള്ള സാധ്യത കുറവാണെന്നും, അതിൽ പങ്കെടുക്കുന്ന സൈനികരുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് സർക്കാർ അത് നിരസിച്ചത്. എന്നാൽ വ്യോമസേനയോട് തിരിച്ചടിക്കാൻ തയാറാക്കാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ വ്യോമസേനാ തിരിച്ചടിക്കാൻ 10 ദിവസം സമയം ആവശ്യപ്പെട്ടൂ.

ഫെബ്രുവരി 18 നു വ്യോമ സേനക്ക് വേണ്ടി 5 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ IB യും റോയും ചേർന്ന് തെരഞ്ഞെടുക്കുന്നു. അതിൽ മൂന്നു കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ വ്യോമസേനാ തീരുമാനിച്ചു.

പാക്കിസ്ഥാനിലെ മൂന്നു തീവ്രവാദ പരിശീനകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് ഫെബ്രുവരി 19 നു സർക്കാർ അന്തിമ അനുമതി നൽകി. എന്നാൽ തിരിച്ചടി പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാന്റെ ശ്രദ്ധ തിരിക്കാനായി നാവിക സേന രണ്ടു അന്തർവാഹികൾ കറാച്ചി തുറമുഖത്തിന് സമീപം ആയി നിർത്തിയിട്ടൂ. കൂടാതെ സർജിക്കൽ സ്‌ട്രൈക്കിനു അവസരം ഒഴുക്കുന്നു എന്ന തരത്തിൽ അതിർത്തിയിൽ ഷെല്ലിങ്ങും നടത്തിക്കൊണ്ടിരുന്നു.

ഇതിനിടക്ക് ഇന്ന് വെളുപ്പിന് ഇന്ത്യൻ വ്യോമ സേന പാക്കിസ്ഥാനിനുള്ളിൽ കടന്നു കയറി മൂന്നു തീവ്രവാദി പരിശീലന കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തു. ആക്രമണത്തിൽ പുല്‍വമയില്‍ തീവ്രവാദി ആക്രമണത്തിന് ചുക്കാന്‍ പിടിച്ച തീവ്രവാദി നേതാവ് മസൂദ് അസ്ഹറിൻ്റെ സഹോദരനും ഭാര്യാ സഹോദരനും ഉൾപ്പടെ ഏകദേശം 300 ലധികം തീവ്രവാദികൾ കൊല്ലപ്പെട്ടൂ.

മൂന്നു സ്ഥലങ്ങളിലാണ് ഇന്ന് ഇന്ത്യൻ വ്യോമ സേന ആക്രമണം നടത്തിയത്

ഒന്ന് ബാലക്കോട്ട്. ഇത് പാക്കിസ്ഥാന്റെ ഉള്ളിലുള്ള സ്ഥലമാണ്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ സൈനികകേന്ദ്രമായ അബോട്ടാബാദിനു കേവലം 60 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. രാവിലെ 3.45 നും 3.53 നും ഇടയിലാണ് ഇവിടെ ബോംബാക്രമണം നടത്തുന്നത്. ഇത് ഇന്ത്യൻ അതിർത്തിയിൽ നിന്നും42 കിലോമീറ്റർ അകലെയാണ്.

രണ്ടാമത്തെ ആക്രമണം നടത്തുന്നത് പാക്കിസ്ഥാൻ അധീനതയിലുള്ള കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലാണ്. 3.48 നും 3.55 നും ഇടയിലാണ് ഇവിടെ ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്. ഇത് ഇന്ത്യൻ അതിർത്തിയിൽ നിന്നും 27 കിലോമീറ്റർ അകലെയാണ്. ഇവിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്കു ഇതുവരെ പുറത്തു വന്നിട്ടില്ല.

മൂന്നാമത്തെ ആക്രമണം നടത്തുന്നത് ചക്കൊത്തിയിലാണ്. ഇത് പാക്കിസ്ഥാൻ അധീനതയിലുള്ള കാശ്മീരിൽ ഇന്ത്യൻ അതിർത്തിക്കടുത്തു സ്ഥിതി ചെയുന്ന തീവ്രവാദ പരിശീലന കേന്ദ്രമാണ്. ഇത് ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടാനുള്ള കവാടമാണ് ആണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. രാവിലെ 3.58 നും 4.04 നും ഇടയിലാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇതും പൂർണ്ണമായും തകർക്കാൻ ഇന്ത്യൻ വ്യോമസേനക്കായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്