നിങ്ങൾ സിപിഎമ്മിൽ ആയിരുന്നപ്പോഴും കണ്ണൂരിൽ കൊലപാതകങ്ങൾ നടന്നിരുന്നു; പിണറായി വിജയനെ വിമര്‍ശിക്കുക മാത്രമാണ് നിങ്ങളുടെ അജണ്ട: ആർഎംപിയ്ക്കെതിരെ നടൻ ഹരീഷ് പേരാടി

single-img
25 February 2019

ആർഎംപി നേതൃത്വത്തിനെതിരെ നടൻ ഹരീഷ് പേരാടി. നിങ്ങളൊക്കെ സിപിഎം ല്‍ ആയിരുന്നപ്പോഴും കണ്ണൂരില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൊലപാതകങ്ങള്‍ എല്ലാ കാലത്തും തെറ്റാണന്ന് പറയാനുള്ള ചങ്കുറ്റം കാണിക്കണമെന്നും  ഹരീഷ് ആർഎംപി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കണ്ണുരിലെ സഖാക്കള്‍ കൊല്ലപെടുമ്പോള്‍ കണ്ണൂരിലെ ബിജെപി നേതൃത്യവും കോണ്‍ഗ്രസ് നേതൃത്യവും തെറ്റാണന്ന് പറയാന്‍ നിങ്ങളുടെ നാവ് നിങ്ങള്‍ പണയപ്പെടുത്തിയോയെന്നും ഹരീഷ് ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുക എന്നത് മാത്രം അജണ്ടയാക്കിയ പാര്‍ട്ടിയാണ് ആര്‍എംപിയെന്ന് നടന്‍ ഹരീഷ് പേരടി. ടിപി വധം സിബിഐ ഏറ്റെടുക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറാവാത്ത പാര്‍ട്ടിയാണ് ആര്‍എംപിയെന്നും ഹരീഷ് ആരോപിക്കുന്നുണ്ട്.

നാട്ടിലാകെ ചര്‍ച്ചാവിഷയമായ ശബരിമല സ്ത്രീ പ്രവേശനം,നോട്ട് നിരോധനം,കര്‍ഷക ആത്മഹത്യ,ബീഫ് കൊലപാതകങ്ങള്‍ എന്നിവയില്‍ ആര്‍.എം.പി എന്ന പാര്‍ട്ടിയുടെ നിലപാടുകളെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

RMP എന്ന രാഷ്ട്രിയ പാര്‍ട്ടിയുടെ അജഡ വെറും പിണറായി വിരോധം മാത്രമാണോ? TP .കേസ് CBI ഏറ്റെടുക്കാത്തതില്‍ പോലും അവര്‍ക്ക് കേന്ദ്ര സര്‍ക്കാറിനോട് വലിയ വിരോധമൊന്നും അവരുടെ പിന്നിടുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലാ… ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തെ കുറിച്ച് RMP യുടെ നിലപാടെന്താണ് ?…നോട്ടു നിരോധനം, കര്‍ഷക ആത്മഹത്യ ,ബീഫ് കൊലപാതകങ്ങള്‍ ഒന്നിലും ഒരു RMP ശബ്ദവും ആരും കേട്ടില്ലാ.. ഇനി RMP പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ മൂക്കുന്നതാണെങ്കില്‍ നിങ്ങളുടെ CPM വിരുദ്ധ പ്രതികരണങ്ങള്‍ അവര്‍ ശരിക്കും ആഘോഷിക്കുന്നുണ്ട്… അപ്പോള്‍ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലേ ?.. പിന്നെ നിങ്ങളൊക്കെ CPM ല്‍ ആയിരുന്നപ്പോഴും കണ്ണൂരില്‍ രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടായിരുന്നു .. കൊലപാതകങ്ങള്‍ എല്ലാ കാലത്തും തെറ്റാണന്ന് പറയാനുള്ള ചങ്കുറ്റം കാണിക്കണം… കണ്ണുരിലെ സഖാക്കള്‍ കൊല്ലപെടുമ്പോള്‍ കണ്ണൂരിലെ BJP നേതൃത്യവും കോണ്‍ഗ്രസ് നേതൃത്യവും തെറ്റാണന്ന് പറയാന്‍ നിങ്ങളുടെ നാവ് നിങ്ങള്‍ പണയപ്പെടുത്തിയോ? പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയായ ഒരു മുഖ്യമന്ത്രിയെ കുറിച്ച് ഒരു നല്ല വാക്കും നിങ്ങളുടെ വകയായി ഉണ്ടായതുമില്ല… TP യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിര്‍ക്കാനുള്ള കരുത്ത് RMP സഖാക്കള്‍ക്ക് ഉണ്ടാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് ലാല്‍ സലാം…