പെരിയയിൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ടാ​ൻ ശ്രമം

single-img
24 February 2019

കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്നു. ഞായറാഴ്ച പുലർച്ചെ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മ​മു​ണ്ടാ​യി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.

കാ​റി​ന്‍റെ ചി​ല്ലു​ക​ൾ അ​ക്ര​മി​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. സംഭവത്തെ തുടർന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ശേഷം പെരിയയിലും സമീപപ്രദേശങ്ങളിലും വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ വീട് അക്രമികള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു