കാര്‍ വാങ്ങാനെത്തിയ യുവതി ടെസ്റ്റ് ഡ്രൈവിനിടെ ഷോറൂം ഇടിച്ചു തകര്‍ത്തു: വീഡിയോ

single-img
23 February 2019

ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ യുവതി, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ആക്കുകയായിരുന്നു. പെട്ടെന്ന് കാര്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുകയും ഷോറൂമിന്റെ ചില്ലുകള്‍ തകര്‍ത്തു മുന്‍ഭാഗത്തു നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു കാറുകളില്‍ ഇടിക്കുകയുമായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.