പുല്‍വാമ ഭീകരാക്രമണം: മോദിയുടേത് ദു:ഖാഭിനയമോ?; ഫെബ്രുവരി 15 മുതല്‍ 22 വരെയുള്ള ഈ ചിത്രങ്ങള്‍ പറയും സത്യം

single-img
23 February 2019

40 ജവാന്മാര്‍ വീരമൃത്യൂ വരിച്ച കശ്മീരിലെ പുല്‍വാമയിലുണ്ടായ തീവ്രവാദിയാക്രമണം മോദിസര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഭീകരാക്രമണത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോള്‍ പ്രധാനമന്ത്രി ഡിസ്‌ക്കവറി ചാനലിന് വേണ്ടിയുള്ള വീഡിയോ ചിത്രീകരണത്തിലായിരുന്നെന്ന കോണ്‍ഗ്രസ് ആരോപണത്തിന് കൃത്യമായി മറുപടി പോലും നല്‍കാന്‍ കഴിയാതെ ബിജെപി നേതാക്കള്‍ കുഴഞ്ഞിരിക്കുകയാണ്.

ഭീകരാക്രമണം വൈകിയറിഞ്ഞ പ്രധാനമന്ത്രി ജലപാനം പോലും നടത്തിയില്ലെന്നും വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതില്‍ മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ദേഷ്യപ്പെട്ടുവെന്നും പറഞ്ഞ് പല മാധ്യമങ്ങളിലും പിആര്‍ വാര്‍ത്തകള്‍ നല്‍കി ആരോപണത്തെ തണുപ്പിക്കാന്‍ ബിജെപി കേന്ദ്രങ്ങള്‍ കഠിനശ്രമം നടത്തുകയും ചെയ്തു.

എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചടുക്കി കൊണ്ടാണ് ദ ടെലിഗ്രാഫ് ഇന്ന് മോദിയുടെ ചില ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 15 മുതല്‍ 22 വരെ വിവിധ പരിപാടികളില്‍ സന്തോഷവാനായി മോദി ഉദ്ഘാടന പരിപാടികളിലും രാഷ്ട്രീയ പ്രചരണ യോഗങ്ങളിലും പങ്കെടുക്കുന്ന ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്.

സൈന്യത്തിന്റെ പേരില്‍ അധികാരത്തില്‍ കയറിയ രാജ്യത്തെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും വാചാലനാകുന്ന മോദിക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടും എങ്ങനെ ഇത്ര സന്തോഷവാനായി പൊതുപരിപാടികളില്‍ പങ്കെടുക്കാനായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.