സാ​മ്പ​ത്തി​ക ​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

single-img
23 February 2019

സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ട്രഷറിയിൽ നിന്നും ബി​ല്ലു​ക​ൾ മാ​റു​ന്ന​തി​നും പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും വ​കു​പ്പു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റി​യി​ടു​ന്ന​തി​നും കടുത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തിന്റെ അ​വ​സാ​ന​മാ​യ​തി​നാ​ൽ വ​രും ​ദി​വ​സ​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ലേ​ക്ക്​ എ​ത്താ​നി​രി​ക്കെയുള്ള ഈ നിയന്ത്രണം സർക്കാരിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്നാണ്‌ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

മാ​ർ​ച്ച്​ 31വ​രെ നി​യ​ന്ത്ര​ണം തു​ട​രുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ല​വു​ക​ൾ​ക്ക്​ 1000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ത്ര​യും തു​ക​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കും. അ​ടു​ത്ത മാ​സം ആ​ദ്യ​ത്തെ ശ​മ്പ​ള വി​ത​ര​ണം കൂ​ടി സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണി​ത്. 26ന്​ ​മും​ബൈ റി​സ​ർ​വ്​ ബാ​ങ്കി​ൽ ക​ട​പ്പ​ത്ര​ത്തി​​​​െൻറ ലേ​ലം ന​ട​ക്കും. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ​ണം സ​ർ​ക്കാ​റി​ന്​ ല​ഭി​ക്കുമെന്നാണ് കരുതുന്നത്. അതോടെ ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് ധനകാര്യവകുപ്പ് കരുതുന്നത്.