മലയാള സിനിമാ രംഗത്തെ `വിമന്‍ ഇന്‍ സിനിമ കളക്ടീവി´നെ അഭിനന്ദിച്ച് ദീപിക പദുകോണ്‍: ബോളിവുഡിലും ഇത് ആവശ്യം

single-img
23 February 2019

മലയാള സിനിമാ രംഗത്തെ `വിമന്‍ ഇന്‍ സിനിമ കളക്ടീവി´നെ അഭിനന്ദിച്ച്  ദീപിക പദുകോണ്‍. ഇതു പോലെ ബോളിവുഡിലും ആകാവുന്നതാണെന്നും അവർ പറഞ്ഞു.

ആണിനെതിരേ പെണ്‍ എന്ന നിലയിലും ആണുങ്ങളെ മാറ്റിനിര്‍ത്തിയും ഈ വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്നും അവർ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്‍മാരുണ്ടെന്നും ദീപിക വ്യക്തമാക്കി. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട് – ദീപിക പറഞ്ഞു.

മീടു മൂവ്‌മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ല – ദീപിക വ്യക്തമാക്കി. ഐ.എ.എ. ലോക ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തക അനുരാധ സെന്‍ഗുപ്തയുമായി സംസാരിക്കുകയായിരുന്നു അവര്‍.