എയ്‌റോ ഇന്ത്യ എയര്‍ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപ്പിടിത്തം; നൂറിലേറെ കാറുകള്‍ കത്തിനശിച്ചു

single-img
23 February 2019

എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വ്യോമസേനയും പൊലീസും സ്ഥലത്തുണ്ട്. ഉച്ചയ്ക്ക് 12.17 ഓടെയാണ് തീപിടിത്തമുണ്ടായത്. എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ എയറോ ഷോ കാണാനെത്തിയവരുടെ എണ്ണത്തില്‍ പതിവിലേറെ തിരക്കുണ്ടായിരുന്നു.

ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീപടരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ കാറ്റു വീശുന്നതിനാല്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിലാണ് തീപടര്‍ന്നത്. കൂടുതല്‍ കാറുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം.എന്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/watch/?v=2312544769022123