ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരി: അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

single-img
23 February 2019

ധോണിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന നാല് വയസുകാരിയുടെ വീഡിയോ വൈറലാകുന്നു. ഒറീസയിലെ ബലസോര്‍ ജില്ലയിലെ സുധുര്‍ത്ഥി എന്ന കൊച്ചു മിടുക്കിയാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. മഹേന്ദ്ര സിങ്ങ് ധോണിയുടെ കടുത്ത ആരാധികയായ സുധുര്‍ത്ഥിയുടെ ബാറ്റിങ്ങ് സ്‌കില്ലുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇംഗ്ലീഷ് വനിതാ താരം ഡാനിയെല്ലെ വ്യാട്ട് അടക്കമുള്ള പ്രമുഖരാണ് ഈ കൊച്ചു മിടുക്കിയുടെ ബാറ്റിങ്ങ് സ്‌കില്‍ കണ്ട് വീഡിയോ പങ്കുവെച്ചത്. വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബോളര്‍ ടിനോ ബെസ്റ്റ് അടക്കമുള്ളവര്‍ സുധുര്‍ത്ഥിയെ പുകഴ്ത്തി രംഗത്ത് വന്നു.