മു​ഖ്യ​മ​ന്ത്രി പങ്കെടുക്കുന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് യുവാവിൻ്റെ വാട്സ്ആപ്പ് ഭീ​ഷ​ണി; രാത്രി വീട്ടിൽ കയറി പൊക്കി പൊലീസ്

single-img
22 February 2019

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പങ്കെടുക്കുന്ന കാ​ഞ്ഞ​ങ്ങാ​ട്ടെ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി പോ​ലീ​സ് പി​ടി​കൂ​ടി.

അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് വാ​ട്സ്ആ​പ് സ​ന്ദേ​ശ​മി​ടു​ക​യാ​യി​രു​ന്നു. ക​ല്ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ത​രീ​ഷം ക​ലു​ഷി​ത​മാ​യി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ന്ന് കാ​സ​ർ​ഗോ​ഡ് എ​ത്തു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​കോ​ട്ട് സി​പി​എ​മ്മി​ന്‍റെ പു​തി​യ ജി​ല്ലാ ഓ​ഫീ​സി​ന് ത​റ​ക്ക​ല്ലി​ട​ലും 11-ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​ന​വു​മാ​ണ് പ​രി​പാ​ടി.  എന്നാൽ കൊ​ല്ല​പ്പ​ട്ട​വ​രു​ടെ വീ​ടു​സ​ന്ദ​ർ​ശ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ലി​ല്ല.

കാ​ഞ്ഞ​ങ്ങാ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തു​ന്നു​ണ്ട്.