കാസര്‍കോട് ഇരട്ടക്കൊലക്കേസ് പ്രതികളുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ‘വടിവാള്‍ നൃത്തം’: വീഡിയോ പുറത്ത്

single-img
22 February 2019

കാസര്‍കോട് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി ഒരാഴ്ച മുന്‍പു കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. അറസ്റ്റിലായ സി.ജെ.സജി, ജി.ഗിജിന്‍ എന്നിവര്‍ വടിവാളുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പശ്ചാത്തല സംഗീതം കൂടി ചേര്‍ത്തു വാട്‌സാപ് സ്റ്റാറ്റസ് ആയാണു വീഡിയോ ഇട്ടിരിക്കുന്നത്.

സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസിന് സമീപമാണ് സജിയുടെ കടയുള്ളത്. ഈ കടയില്‍ നിന്ന് വടിവാളുമായി സജി പുറത്തേക്ക് വരുന്നതായാണ് വീഡിയോ ഉള്ളത്. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സജിയുടെ കടയുടെ സമീപത്തുനിന്ന് വടിവാള്‍ പിടിച്ചെടുത്തിരുന്നുവെന്നും എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.