ആസാം റൈഫിൾസിനു വാറണ്ടില്ലാതെ ഇനി അറസ്റ്റ് ചെയ്യാം; ശ്രമം പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം അടിച്ചമർത്തൽ

single-img
22 February 2019

ആസാം റൈഫിൾസിനു ഇനിമുതൽ 5 സംസ്ഥാനങ്ങളിൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുവാനും സേർച്ച് ചെയ്യുവാനുള്ള അധികാരം കേന്ദ്രസർക്കാർ നൽകി ഉത്തരവായി. ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ആസാം റൈഫിൾസിലെ ഈ സവിശേഷ അധികാരം കേന്ദ്ര സർക്കാർ നൽകിയത്.

പൗരത്വ ഭേതഗതി ബില്ലിനെതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. ആസാം റൈഫിൾസിലെ ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് ഈ അധികാരം സർക്കാർ കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.

സിആർപിസി യുടെ 41, 47, 48, 49, 53, 54, 149, 150, 151, 152 സെക്ഷനുകളിലെ അധികാരങ്ങളാണ് അസം റൈഫിള്‍സിന് നല്‍കിയിരിക്കുന്നത്.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിയമങ്ങള്‍ സൈന്യം ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്ന് മിസോറാമിൽ ഈ നിയമം പിൻവലിച്ചിരുന്നു. എന്നാൽ ആ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ അധികാരങ്ങൾ ആസാം റൈഫിൾസിനു നൽകിയിരിക്കുന്നത്.