എട്ട് വര്‍ഷമായി പൊങ്കാല ഇടുന്നു, എന്നിട്ടും ഒരു നേട്ടവുമില്ല; ആറ്റുകാൽ പൊങ്കാലയെപ്പറ്റി അഭിപ്രായം ചോദിക്കാനെത്തിയ മനോരമ റിപ്പോർട്ടറോട് വൃദ്ധയുടെ മറുപടി

single-img
22 February 2019

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് പൊങ്കാലയിടാൻ എത്തിയ വൃദ്ധയോട് പ്രതികരണം ആരാഞ്ഞ മനോരമ ചാനൽ റിപ്പോർട്ടർക്ക്  വൃദ്ധ നൽകിയ മറുപടി വൈറലാകുന്നു. ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് വിവരം ആരാഞ്ഞു റിപ്പോർട്ടറോട് `എട്ട് വര്‍ഷമായി പൊങ്കാല ഇടുന്നു. എന്നിട്ടും ഒരു നേട്ടവുമില്ലെ´ന്ന  മറുപടിയാണ് നൽകിയത്.

വാമനപുരം സ്വദേശിനിയായ സ്ത്രീയുടെ നിഷ്‌ക്കളങ്കമായ മറുപടിയാണ്  ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.