പുൽവാമയിൽ 40 സൈനികർ കൊല്ലപ്പെട്ടതറിഞ്ഞതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസ്കവറി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ് തുടർന്നു; രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ്

single-img
21 February 2019

പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്ന ഫെബ്രുവരി പതിനാലാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി കോർബറ്റ് നാഷണൽ പാർക്കിൽ ഡിസ്കവറി ചാനലിന് വേണ്ടി ഒരു പരിപാടിയുടെ ഷൂട്ടിങ്ങിലായിരുന്നു എന്ന് വെളിപ്പെടുത്തൽ. സൈനികർ കൊല്ലപ്പെട്ടതറിഞ്ഞ ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ഷൂട്ടിങ് നിർത്തിവെക്കാൻ തയാറായില്ല എന്നും കോൺഗ്രസ്സ് ആരോപിച്ചു. ഇത് സംബന്ധിച്ച തെളിവുകളും കോൺഗ്രസ് പുറത്തുവിട്ടൂ.

ഈ മാസം 14 ന് 3 30നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേയിൽ തീവ്രവാദികൾ സിആർപിഎഫ് കോൺവോയ് നേരെ ചാവേർ ആക്രമണം നടത്തുകയായിരുന്നു. എന്നാൽ ഈ വാർത്ത പുറത്തുവന്നതിനു ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി കോർബറ്റ് നാഷണൽ പാർക്കിൽ ഡിസ്കവറി ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ് തിരക്കിലായിരുന്നു എന്നാണ് കോൺഗ്രസ് ആരോപണമുന്നയിച്ചത്. ഇത് തെളിയിക്കുന്ന രേഖകളും കോൺഗ്രസ് പാർട്ടി നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. കോൺഗ്രസ് വക്താവായ കോൺഗ്രസ് വക്താവായ രൺദീപ് സുർജേവാലയാണ് ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.

കൂടാതെ ഇത്രവലിയ ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ ദേശീയ ദുഃഖം പ്രഖ്യാപിക്കാതെ ഉദ്ഘാടനങ്ങൾ നടത്തുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെയും കോൺഗ്രസ് രൂക്ഷ ആക്രമണം ഉന്നയിച്ചു. മാത്രമല്ല രാജ്യം ഗുരുതരമായ പ്രതിസന്ധിയുടെ കടന്നുപോകുന്ന ഈ സമയത്ത് സൗത്ത് കൊറിയയിൽ പുരസ്കാരം ഏറ്റുവാങ്ങാൻ പോയ നരേന്ദ്രമോദിയുടെ നടപടിയെയും കോൺഗ്രസ് അതിനിശിതമായി വിമർശിച്ചു.