ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറല്ല: കെഎംആര്‍എല്‍

single-img
21 February 2019

ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസഡറാകില്ലെന്നു കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയാറാണെന്ന് അദേഹം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ലെന്നും കൊച്ചി മെട്രോ ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ…

Posted by Kochi Metro on Thursday, February 21, 2019

തികച്ചും അനൗദ്യോഗികമായ പ്രതികരണമാണ് ഇങ്ങനെ വ്യാഖ്യാനിച്ചതെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സിപിഎസ് ഡാറ്റ അനലറ്റിക്കല്‍ പ്ലാറ്റ്‌ഫോം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ബ്രാന്‍ഡ് അംബാസഡറാകാന്‍ സുരേഷ് ഗോപി സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് ബ്രാന്‍ഡ് അംബാസഡറാകണമെന്ന ആവശ്യം സുരേഷ് ഗോപിക്ക് മുന്‍പാകെ വച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താനോരോടും ഇത്തരത്തിലുളള ഒരാവശ്യത്തിന് എതിരഭിപ്രായം പറയില്ലെന്നും ഏറ്റെടുക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് തീരുമാനം നിഷേധിച്ച് കൊണ്ട് കെഎംആര്‍എല്‍ രംഗത്തുവന്നത്. ഇത്തരമൊരു തീരുമാനം കെഎംആര്‍എല്‍ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ തികച്ചും അനൗദ്യോഗികമായ പ്രതികരണം ഇങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു.