പുല്‍വാമയിലേത് ഭീതിജനകമായ അന്തരീക്ഷമെന്ന് ട്രംപ്

single-img
20 February 2019

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭയാനകസ്ഥിതിയെന്ന് വിശേഷിപ്പിച്ച ട്രംപ് വിശദ പ്രസ്താവന പിന്നീടുണ്ടാകുമെന്നും പറഞ്ഞു. പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും സഹകരണത്തോടെ മുന്നോട്ടു നീങ്ങുകയാണെങ്കില്‍ നന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നാലെ, സ്വയംപ്രതിരോധത്തിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണച്ച് അമേരിക്കയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ രംഗത്തെത്തിയിരുന്നു.

ഫെബ്രുവരി പതിന്നാല് ഉച്ചയ്ക്കു ശേഷം പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ മലയാളിയായ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിരുന്നു. സ്ഫോടവസ്തുക്കള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിനു നേരെ ഭീകരവാദി ഓടിച്ചു കയറ്റുകയായിരുന്നു.