ക്ഷേത്രക്കുളത്തിൽ മുങ്ങിത്താണ് ജീവനുവേണ്ടി പടവെട്ടി അജയൻ; മറ്റുള്ളവർ അന്തിച്ച് നിന്നപ്പോൾ രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ കബീർ

single-img
20 February 2019

ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങവേ  അപകടത്തിലായ യുവാവിന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥൻ.  ആറ്റുകാൽ ക്ഷേത്രോത്സവവുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ അബ്ദുൽ കബീർ ആണ് അജയന് രക്ഷകനായി എത്തിയത്.

കഴിഞ്ഞദിവസം ശ്രീവരാഹം ക്ഷേത്ര  കുളത്തിലാണ് സംഭവം. കൊല്ലം നൂറനാട് സ്വദേശി അജയനാണ്  കുളത്തിൽ കുളിക്കാനിറങ്ങവേ അപകടത്തിൽപെട്ടത്. അജയൻ അപകടത്തിൽപ്പെട്ടത് കണ്ട് മറ്റുള്ളവർ അന്തിച്ചു നിന്നപ്പോൾ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അബ്ദുൽ കബീർ മറ്റൊന്നുമാലോചിക്കാതെ കുളത്തിലേക്ക് ചാടി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.

ഭാര്യയോടും കുട്ടിയോടുമൊപ്പമാണ്  അജയൻ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദർശനത്തിൻ്റെ ഭാഗമായി  കുളത്തിൽ കുളിക്കാനിറങ്ങവേയാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്.

ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1ൻ്റെ ഭാഗമാണ് യുവാവിന് രക്ഷകനായ പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൽ കബീർ.