ഇന്ന് പെട്രോൾ പമ്പുകൾ 20 മിനിറ്റ് അടച്ചിടും

single-img
20 February 2019

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി ഇന്ന് വൈകീട്ട് ഏഴു മണി മുതൽ 20 മിനിറ്റ് രാജ്യത്തെ 56,000ത്തോളം വരുന്ന ഇന്ധന വിൽപന കേന്ദ്രങ്ങൾ അടച്ചിടും. ഇന്ധനവിതരണക്കാരുടെ സംഘടനയായ ‘കൺസോർട്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ്’ ആണ് ഇതിനായി ആഹ്വാനം ചെയ്തിരിക്കുന്നത്.