ഞങ്ങൾക്ക് പ്രധാനം രാജ്യം; ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റിൽ സൈന്യത്തിൽ ചേരാൻ കശ്മീരിൽ നിന്നും എത്തിയത് 2500 യുവാക്കൾ

single-img
20 February 2019

തങ്ങൾക്ക് പ്രധാനം രാജ്യമാണെന്ന് പ്രഖ്യാപിച്ച് പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ന്ന സൈ​നി​ക റി​ക്രൂ​ട്ട്മെ​ന്‍റ് ക്യാ​ന്പി​ലേ​ക്ക് കാ​ഷ്മീ​ർ യു​വാ​ക്ക​ളു​ടെ വ​ൻ തി​ര​ക്ക്. ബാ​രാ​മു​ള്ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റി​ക്രൂ​ട്ട്മെ​ന്‍റി​ൽ 2500 പേ​രാ​ണു പ​ങ്കെ​ടു​ത്ത​ത്. വെ​റും 111 ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രു​ന്നു റി​ക്രൂ​ട്ട്മെ​ന്‍റ്.

കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യാ​ണ് ജോ​ലി​യി​ൽ ചേ​രാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും  കശ്മീർ താ​ഴ്വ​ര​യി​ൽ ജോ​ലി സാ​ധ്യ​ത​ക​ൾ വി​ര​ള​മാ​ണെ​ന്നും റി​ക്രൂ​ട്ട്മെ​ന്‍റി​നെ​ത്തി​യ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. കാ​ഷ്മീ​രി​നു പു​റ​ത്ത് കാ​ഷ്മീ​രി​ക​ൾ​ക്ക് ജോ​ലി ന​ൽ​കാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രി​ത​പി​ക്കു​ന്നു.

2016-ൽ ​കാ​ഷ്മീ​രി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൻ മു​ക​ളി​ലാ​യി​രു​ന്നെ​ന്ന് ഇ​ക്ക​ണോ​മി​ക് സ​ർ​വേ ഫ​ല​ങ്ങ​ൾ പ​റ​യു​ന്നു.