ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞു കൊന്നു

single-img
20 February 2019

ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലെറിഞ്ഞുകൊന്നു. ഷാക്കിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ലേറില്‍ പരിക്കേറ്റ ഇയാള്‍ക്ക് ഡോക്ടര്‍മാര്‍ എത്തി ചികിത്സകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പാക് തടവുകാരനെതിരായ ആക്രമണമെന്നാണ് സൂചന. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന്‍ ഇന്ത്യന്‍ ജയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.