കശ്മീ​​​രി​​​ൽ തോ​​​ക്കെ​​​ടു​​​ത്ത​​​വ​​​ർ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കും: പാകിസ്താന് മറുപടിയുമായി ഇന്ത്യൻ സെെന്യം

single-img
20 February 2019

പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണം ക​​​ഴി​​​ഞ്ഞ് 100 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ജ​​​യ്ഷ് ഇ മു​​​ഹ​​​മ്മ​​​ദിന്‍റെ സംസ്ഥാനത്തെ നേ​​​തൃ​​​ത്വ​​​ത്തെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്തു​​​വെ​​​ന്നു ക​​​ര​​​സ​​​നേ​​​യു​​​ടെ 15-ാം കോ​​​ർ ത​​​ല​​​വ​​​ൻ ല​​​ഫ്. ജ​​​ന​​​റ​​​ൽ കെ.​​​ജെ.​​​എ​​​സ്. ധി​​​ല്ല​​​ൻ പ​​​റ​​​ഞ്ഞു. കശ്മീ​​​രി​​​ൽ തോ​​​ക്കെ​​​ടു​​​ത്ത​​​വ​​​ർ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കും. പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ സൈ​​​ന്യ​​​വും ഐ​​​എ​​​സ്ഐ​​​യും ആ​​​ണെ​​​ന്നുഅദ്ദേഹം വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന്‍റെ ജ​​​യ്ഷ് ഇ മു​​​ഹ​​​മ്മ​​​ദ് സൃ​​​ഷ്ടി​​​യാ​​​ണ്. പാ​​​ക് സൈ​​​ന്യ​​​വും ഐ​​​എ​​​സ്ഐ​​​യു​​​മാ​​​ണ് ഈ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തെ നി‍യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത്. പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ക് സൈ​​​ന്യ​​​ത്തി​​​ന് നൂ​​​റു ശ​​​ത​​​മാ​​​ന​​​വും പ​​​ങ്കു​​​ണ്ട്. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. ജ​​​യ്ഷ് ഇ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ പ്രാ​​​ദേ​​​ശി​​​ക ഉ​​​ന്ന​​​ത ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​രാ​​​ണെന്നും അദ്ദേഹം പറഞ്ഞു.

ഇ​​​വ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും. സി​​​റി​​​യ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന​​​പോ​​​ലെ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു പു​​​ൽ​​​വാ​​​മ​​​യി​​​ലു​​​ണ്ടാ​​​യ​​​ത്. ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണം കാ​​​ഷ്മീ​​​രി​​​ൽ ആ​​​ദ്യ​​​മാ​​​ണ്. നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​ന് ഒ​​​ത്താ​​​ശ ന​​​ല്കു​​​ന്ന​​​തു പാ​​​ക്കി​​​സ്ഥാ​​​നാ​​​ണ്. കാ​​​ഷ്മീ​​​രി​​​ലേ​​​ക്കു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​ന്ന​​​വ​​​ർ ജീ​​​വ​​​നോ​​​ടെ മ​​​ട​​​ങ്ങി​​​ല്ല -ല​​​ഫ്. ജ​​​ന​​​റ​​​ൽ ധി​​​ല്ല​​​ൻ പ​​​റ​​​ഞ്ഞു.

ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ ചേ​​​ർ​​​ന്ന കശ്മീർ യു​​​വാ​​​ക്ക​​​ളോ​​​ട് കീ​​​ഴ​​​ട​​​ങ്ങി മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലെ​​​ത്താ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, പ്ര​​​ത്യേ​​​കി​​​ച്ച് അ​​​മ്മ​​​മാ​​​ർ പ​​​റ​​​യ​​​ണം. തോ​​​ക്കെ​​​ടു​​​ത്ത​​​വ​​​ർ കീ​​​ഴ​​​ട​​​ങ്ങി​​​യി​​​ല്ലെങ്കി​​​ൽ ഇ​​​ല്ലാ​​​താ​​​ക്കും. ഇ​​​ത് എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​ണെന്നും ല​​​ഫ്. ജ​​​ന​​​റ​​​ൽ ധി​​​ല്ല​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കശ്മീർ ഐ​​​ജി എ​​​സ്.​​​പി. പാ​​​ണി​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഐ​​​ജി സു​​​ൾ​​​ഫി​​​ക്ക​​​ർ ഹ​​​സ​​​നും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നെ​​​ത്തി​​​യി​​​രു​​​ന്നു.