ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവ; പാക് പ്രധാനമന്ത്രിക്കെതിരെ മുന്‍ ഭാര്യ

single-img
20 February 2019

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചത്.

തന്റെ ചിന്താഗതി പോലും വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഭരണമാണ് ഇമ്രാന്‍ ഖാന്റേതെന്നും രെഹം ഖാന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയാല്‍ തിരിച്ചടിയ്ക്കുമെന്നും, എന്നാല്‍ ആ യുദ്ധം അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രെഹം ഖാന്റെ പ്രതികരണം.