കാസര്‍കോട്ടെ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

single-img
18 February 2019

പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അന്വേഷണത്തിന് കർണാടകത്തിന്റെ സഹായം തേടിയതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് കർണാടക പോലീസുമായി ബന്ധപ്പെട്ടത്. കർണാടക പോലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴിൽ ആറ് പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് ഡി.വൈ.എസ്.പിമാരും മൂന്ന് സി.ഐമാരും ഉൾപ്പെടും. വിപുലമായ രീതിയിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്തിന്റെ വിശദീകരണം.