ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ച് പാകിസ്താനെ ആക്രമിക്കണമെന്ന് മന്ത്രി ഗണപത് സിങ് വാസവ

single-img
17 February 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് അല്‍പം വൈകിയാലും കുഴപ്പമില്ലെന്നും പാകിസ്താന് തിരിച്ചടി നല്‍കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ഗുജറാത്ത് ടൂറിസം മന്ത്രി ഗണപത് സിങ് വാസവ. നമ്മുടെ സൈനികരെ കൊന്നൊടുക്കിയ അവര്‍ക്ക് തിരിച്ചടി നല്‍കണം.

സൈന്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. തിരിച്ചടി നല്‍കാനുള്ള സമയവും സന്ദര്‍ഭവും തീരുമാനിക്കുമെന്ന് സി.ആര്‍.പി.ആഫ്. പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. സൂറത്തില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.