സര്‍വകക്ഷിയോഗം വിളിച്ചിട്ട് പങ്കെടുക്കാതെ പ്രധാനമന്ത്രി മോദി മുങ്ങി; പൊങ്ങിയത് വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ മഹാരാഷ്ട്രയിൽ

single-img
17 February 2019

പുല്‍വാമയില്‍ നടന്ന തീവ്രവാദി അക്രമണത്തിന്റെ പശ്ചത്താലത്തില്‍ കൂടിയ സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തത് വിവാദമാകുന്നു. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാതെ മഹാരാഷ്ട്രയില്‍ വിവിധ ഉദ്ഘാടനങ്ങളുടെ തിരക്കിലായിരുന്നു നരേന്ദ്ര മോദി. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും യോഗത്തിൽ പങ്കെടുത്തില്ല.

പ്രധാനമന്ത്രിക്ക് പകരം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് സര്‍വകക്ഷിയോഗം നയിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു രാജ്യസുരക്ഷയ്ക്ക് പ്രധാനം നല്‍കുന്നതിനുള്ള കാര്യങ്ങള്‍ പ്രതിപക്ഷ കക്ഷികളെ ക്ഷണിക്കാനായി സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. ഈ യോഗത്തിനെ രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരിന് വേണ്ടി ക്ഷണിച്ചത് രാജ്നാഥ് സിംഗാണ്.

കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒബ്രീന്‍, ശിവസേനയുടെ സഞ്ജയ് റൗട്ട്, ടി.ആര്‍.എസിന്റെ ജിതേന്ദ്ര റെഡ്ഡി, സി.പി.ഐയിലെ ഡി. രാജ, നാഷണല്‍ കോണ്‍ഫറന്‍സിലെ ഫാറൂഖ് അബ്ദുള്ള, എല്‍പിജിയുടെ രാം വിലാസ് പാസ്വാന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.