തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നു വെളിപ്പെടുത്തി പ്രധാനമന്ത്രി

single-img
16 February 2019

പുല്‍വാമ ഭീകരാക്രമണത്തിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെ തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നു  വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

രാജ്യത്ത് ആക്രമണം നടത്തിയ ഭീകര സംഘടന എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും ശിക്ഷ ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചാലും ശിക്ഷിക്കപ്പെടും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യസുരക്ഷയ്ക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ വികാരവും വേദനയും മനസ്സിലാക്കുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം നടക്കില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ക്കും, അതിനെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും-പ്രധാനമന്ത്രി പറഞ്ഞു.