ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേൽ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു; പ്രിയ വാര്യരുടെ ശബരിമല പ്രസ്താവനയെ ട്രോളി അഭിനേത്രി ലാലി പിഎം

single-img
16 February 2019

തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന  `ഒരുഅഡാർലവ്´ നായിക പ്രിയ വാര്യരുടെ ശബരിമല പ്രസ്താവനയെ ട്രോളി  അഭിനേത്രി ലാലി പിഎം. ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേൽ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നുവെന്നാണ് ലാലി തൻറെ ഫേസ്ബുക്കിൽ  കുറിച്ചത്.

`കുറച്ച് നാൾ മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേൽ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു. ശോ … വല്യ കഷ്ടമായി പോയി´- ലാലി പറയുന്നു.

കഴിഞ്ഞദിവസമാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രിയ വാര്യരുടെ അഭിപ്രായം പുറത്തുവന്നത്. തികച്ചും അര്‍ത്ഥശൂന്യമായ ഒരു കാര്യമായാണ് ശബരിമല സ്ത്രീ പ്രവേശനത്തെ പ്രിയാ വാര്യര്‍ കരുതുന്നത്.ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച്  പ്രിയ നിലപാട് വ്യക്തമാക്കിയത്.

ഞാന്‍ കരുതുന്നത് തികച്ചും അര്‍ത്ഥശൂന്യമായ കാര്യമാണെന്നാണ്. ഞാന്‍ ഈ പ്രശ്‌നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല. നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല-  പ്രിയ പറയുന്നു.

കുറച്ച് നാൾ മുന്നേ ഈ അഫിപ്രായം മോള് പറഞ്ഞിരുന്നേൽ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നു. ശോ … വല്യ കഷ്ടമായി പോയി

Posted by Lali P M on Friday, February 15, 2019