ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന് കുടുംബം `കുഡുംബ´മായി; ജേർണലിസം പരീക്ഷ എഴുതാൻ പോയ ചിത്രത്തിന് പൊങ്കാല

single-img
15 February 2019

ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല.  കുടുംബം എന്നെഴുതിയത് :കുഡുംബ´മായി മാറിയതാണ് സോഷ്യൽ മീഡിയയ്ക്ക് വീണുകിട്ടിയ ട്രോൾ അവസരമായി മാറിയത്. തെറ്റു കണ്ടെത്തി തിരുത്തിയെങ്കിലും ട്രോളുകൾക്കു യാതൊരു കുറവും ഇപ്പോഴും വന്നിട്ടില്ല.

ബി ഗോപാലകൃഷ്ണൻ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ജേർണലിസം പരീക്ഷ എഴുതുവാൻ പോയ ചിത്രമാണ് ഇപ്പോൾ ട്രോളുകളിൽ അകപ്പെട്ടത്. ഗോപാലകൃഷ്ണനൊപ്പം ഭാര്യയുമണ്ടായിരുന്നു. ഒപ്താൽമിക് കോൺഫറൻസിൽ പങ്കെടുക്കുവാനാണ് ഭാര്യ ആശ ഗോപാലകൃഷ്ണനൊപ്പം ഇൻഡോറിൽ എത്തിയത്.

`കുഡുംബമായിമദ്ധ്യപ്രദേശിലെ ഇൻഡോറിൽ ,,,, എനിക്ക് ജേർണലിസം പരീക്ഷ ,,, ആശക്ക് ophthalmic conference´ എന്ന പോസ്റ്റാണ് നെെസായി പണിപാളിയത്. ട്രോളുകൾ വന്നതോടെ തെറ്റു മനസ്സിലാക്കി തിരുത്തിയെങ്കിലും എഡിറ്റ് ഹിസ്റ്ററി നോക്കിയാൽ `കുഡുംബം´ കാണുവാൻ കഴിയും.

കുടുംബമായിമദ്ധ്യപ്രദേശിലെ ഇൻഡോറിൽ ,,,, എനിക്ക് ജേർണലിസം പരീക്ഷ ,,, ആശക്ക് ophthalmicconference

Posted by ADV. B.Gopalakrishnan on Wednesday, February 13, 2019