അഞ്ചുവര്‍ഷം പ്രചാരണങ്ങള്‍ക്കായി മാത്രം മോദിസര്‍ക്കാര്‍ ചെലവിട്ടത് 3044 കോടി

single-img
15 February 2019

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചത് 3044 കോടി രൂപ. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 2374 കോടി രൂപയും പൊതു ഇടങ്ങളിലെ പ്രചാരണങ്ങള്‍ക്ക് 670 കോടി രൂപയുമാണ് ചെലവിട്ടത്. 2018 ഏപ്രില്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കാണിത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് 2014 മേയ് 26 നാണ്. തൊഴില്‍ അറിയിപ്പ്, ടെന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കണക്കാണു ലഭിച്ചിരിക്കുന്നത്. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി എന്ന പേരിലുള്ള ചെലവിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല. പത്ര, മാസികകളിലെ പരസ്യച്ചെലവും ചോദിച്ചിരുന്നെങ്കിലും മൊത്തം തുകയോ വര്‍ഷം തിരിച്ചുള്ള കണക്കോ എടുത്തുപറഞ്ഞിട്ടില്ല.

സഞ്ജീവ് ചതുര്‍വേദിയെന്ന ഉദ്യോഗസ്ഥന്റെ വിവരാവകാശ അപേക്ഷയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴില്‍വരുന്ന ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്യൂണിക്കേഷനാണ് വിവരം പുറത്തുവിട്ടത്.