‘ജവാന്മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഇന്ത്യയെ രക്ഷിക്കാനാകും’; എംഎം മണി

single-img
15 February 2019

ഭീകരാക്രമണത്തെ അപലപിച്ച് മന്ത്രി എം എം മണി. വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി ധീര ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്‌നം ഇടയായിട്ടുണ്ട്.

ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന് എംഎം മണി പറഞ്ഞു.

എംഎം മണിയൂടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ധീര #ജവാന്മാര്‍ക്ക് #ആദരാഞ്ജലികള്‍

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ധീര ജവാന്മാര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.

നിരവധി ധീര ജവാന്മാര്‍ വീരമൃത്യു വരിക്കുന്നതിന് ജമ്മു കാശ്മീരിലെ പ്രശ്‌നം ഇടയായിട്ടുണ്ട്. ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കിയിരുന്നതായി വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് ഗൗരവമായെടുത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്നലെ സൈന്യത്തിന് നേര്‍ക്കുണ്ടായ ഭയാനകമായ ഭീകരാക്രമണം തടയാന്‍ കഴിയുമായിരുന്നു.

യാത്രചെയ്തുകൊണ്ടിരുന്ന ധീര ജവാന്മാരുടെ പോലും ജീവന്‍ രക്ഷിക്കാന്‍ യാതൊന്നും ചെയ്യാന്‍! കഴിയാത്ത സര്‍ക്കാരിന് എങ്ങനെ മഹത്തായ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയും?