ശബരിമലയുമില്ല ഭരണവിരുദ്ധ വികാരവുമില്ല; ഉപതിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ എൽഡിഎഫിന് അട്ടിമറിവിജയം

single-img
15 February 2019

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ അട്ടിമറി വിജയം സ്വന്തമാക്കി എൽഡിഎഫ്. വൈറ്റില ജനത വാര്‍ഡിലാണ് എല്‍ഡിഎഫിന് വിജയിച്ചത്.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. യുഡിഎഫിന്റെ ഷെല്‍ബി ആന്റണിയെയാണ് ബൈജു തോട്ടാളി പരാജയപ്പെടുത്തിയത്. പി കെ ഗോകുലന്‍ ആയിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. അഞ്ചാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 328 വോട്ടിനാണ് ആര്‍.എം.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ഇതോടെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി.