രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന മസൂദ് അസ്ഹറിനെ എന്നും സംരക്ഷിച്ചത് ചൈന

single-img
15 February 2019

രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന തീവ്രവാദി സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്നത് ചൈന. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ഇ​ന്ത്യ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴും മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ച്ച് ചൈ​ന മാത്രമാണ്.

ര​ക്ഷാ​സ​മി​തി​യി​ല്‍ അ​ഭി​പ്രാ​യ ഐ​ക്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ നീ​ക്ക​ങ്ങളെ വര്ഷങ്ങളായി ചൈ​ന ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത്. മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഉ​പ​രോ​ധ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​പ​ടി ചൈ​ന സൃ​ഷ്ടി​പ​ര​വും ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​വു​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യുമെന്നാണ് ഇപ്പോഴും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വകുപ്പിന്റെ നിലപാട്.

ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹർ. കശ്മീരിൽ ഭീകരതയ്ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്റിനെ 1994-ൽ പിടികൂടിയിരുന്നു. എന്നാല്‍ 1999 ലെ ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലോടെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു.2008 ലെ മുംബൈ സ്ഫേോടന പരമ്പര, 2016ലെ പത്താന്കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാൽ ഒരു നിയമനടപടിയും പാകിസ്ഥാൻ കൈക്കൊണ്ടില്ല.