എം.എല്‍.എയായ താന്‍ ഇപ്പോള്‍ മല്‍സരിക്കേണ്ട സാഹചര്യമില്ല: ഉമ്മന്‍ചാണ്ടി

single-img
14 February 2019

എംഎല്‍എ ആയതിനാല്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കും. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. സീറ്റ് വിഭജനം തര്‍ക്കത്തിലേക്ക് പോകില്ലെന്നും ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാം. അത് വ്യക്തമാക്കുന്നതാണ് അഭിപ്രായ സര്‍വേ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അര്‍ഹതയും കഴിവും ഉള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ തീരുമാനം സ്വീകരിക്കും. ആ തീരുമാനം നല്ലതിന് വേണ്ടി ആയിരിക്കുമെന്ന വിശ്വാസമാണ് ഉള്ളതെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.