പ്രചാരണ പരിപാടിക്കിടെ രാഹുല്‍ ഗാന്ധിയെ ചുംബിച്ച് പ്രവര്‍ത്തക: വീഡിയോ വൈറല്‍

single-img
14 February 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെ വല്‍സാദിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചുംബനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തക. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകള്‍ വേദിയിലേക്ക് എത്തിയിരുന്നു.

ഇവരില്‍ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകള്‍ രാഹുലിനെ മാലയണിയിക്കുന്നതും വീഡിയോയില്‍ കാണാം. രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പങ്കുവെച്ചിട്ടുണ്ട്.