പ്രണയദിനത്തില്‍ സ്വയം ട്രോളി പൃഥ്വിരാജ്

single-img
14 February 2019

വാലന്റൈന്‍സ് ദിനത്തില്‍ സ്വയംട്രോളി പൃഥ്വിരാജ്. ദാമ്പത്യത്തിന്റെ ‘യാഥാര്‍ഥ്യം’ വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ആദ്യത്തെ ഫോട്ടോയില്‍ പൃഥ്വിരാജും സുപ്രിയയും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ്. രണ്ടാമത്തേത് സുപ്രിയ ദേഷ്യത്തിലുള്ളതാണ്. നമ്മള്‍ വിചാരിക്കുന്നതും യഥാര്‍ഥ്യവും എന്നാണ് യഥാക്രമം രണ്ട് ഫോട്ടോകള്‍ക്കും പൃഥ്വിരാജ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ട്രോളിങ് മൈസെല്‍ഫ് എന്ന് ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.

രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇതിലും വലിയ ട്രോള്‍ സ്വപ്നങ്ങളില്‍ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടില്‍ വെയിറ്റിങ് ആയിരിക്കും, നിരവധി പുരുഷപ്രജകള്‍ക്ക് വേണ്ടിയാണ് താങ്കളിപ്പോള്‍ സംസാരിച്ചത്, എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകര്‍ ചിത്രത്തിന് നല്‍കി കൊണ്ടിരിക്കുന്നത്. സുപ്രിയയും ഇതേ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.