മാവേലിക്കാരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പുന്നല ശ്രീകുമാറിനെ എതിരിടൻ ബിഡിജെഎസ് രംഗത്തിറക്കുന്നത് ടി വി ബാബുവിനെ

single-img
13 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പൽ മാവേലിക്കര മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയായി കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ മത്സരിക്കുമെന്ന് സൂചന. പുന്നല ശ്രീകുമാർ ഈ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിനെതിരെ  ബിഡിജെഎസ് സ്ഥാനാർത്ഥിയായി കെപിഎംഎസ് നേതാവ് ടി വി ബാബു മത്സരിക്കുമെന്നും സൂചനകളുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ സീറ്റുകളുടെ കാര്യത്തില്‍ മുന്‍ നിലപാടില്‍ നിന്നും അയഞ്ഞ് ബിഡിജെഎസ്  പിന്നോക്കം പോയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ മതിയെന്ന് ബിഡിജെഎസ് ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ്  റിപ്പോർട്ടുകൾ. നേരത്തെ ആവശ്യപ്പെട്ടിരുന്ന ആലത്തൂരിന് പകരമാണ് ബിഡിജെഎസ് മാവേലിക്കര മണ്ഡലം എടുക്കുന്നത്.

മാവേലിക്കര നിലവില്‍ സിപിഐയുടെ സീറ്റാണ്. വനിതാ മതില്‍ സംഘാടക സമിതിയുടെ മുഖ്യ ചുമതലക്കാരനായിരുന്ന പുന്നല  പുന്നല മുന്‍ സിപിഐ പ്രവര്‍ത്തകനാണ് എന്നതും അദ്ദേഹത്തിന്റെ സാധ്യതകള്‍ സജീവമാക്കുന്നുണ്ട്. മാത്രമല്ല ശ്രീകുമാര്‍ ഇടതുനേതൃത്വവുമായി അടുപ്പത്തിലാണ്.

വയനാട്ടില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഷാജി ബത്തേരിയെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുകയാണെങ്കില്‍ തൃശൂര്‍ നല്‍കുമെന്നും  അല്ലെങ്കില്‍ തൃശൂര്‍ ബിജെപി എടുത്ത്, പകരം പാലക്കാട് ബിഡിജെഎസിന് നല്‍കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇടുക്കി, എറണാകുളം എന്നിവയാണ് ബിഡിജെഎസ് മല്‍സരിക്കുന്ന മറ്റ് സീറ്റുകള്‍. 14 സീറ്റുകളില്‍ ബിജെപി നേരിട്ടണ് മത്സരിക്കുന്നത് എന്നാണ് സൂചനകൾ.