ലോക അതികായകരെ പിന്തള്ളി കേരള പോലീസ്; ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ട്രാഫിക് ബോധവത്കരണത്തിന് പുരസ്കാരം കാക്കിപ്പടയ്ക്ക്

single-img
13 February 2019

ദുബായിൽ നടന്ന ലോക ഗവൺമെൻറ് ഉച്ചകോടിയിൽ പുരസ്‌കാരം നേടി ഞട്ടിച്ച് കേരള പോലീസ്. മൊബൈൽ ഗെയിമിലൂടെ ബോധവൽക്കരണം നടത്തുന്നതിനായുള്ള ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനായിരുന്നു പുരസ്ക്കാരം.

സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആണ് കേരള പോലീസിനെ പുരസ്കാരത്തിനർഹമാക്കിയത്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെ നിരവധി പ്രമുഖ ഏജൻസികളുടെയും, രാജ്യങ്ങളുടെയും എൻട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം കൈവരിച്ചത്.  യു. എ. ഐ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്‌യാനിൽ നിന്ന് കേരള പോലീസ് ആംഡ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് പുരസ്‌കാരം ഏറ്റുവാങ്ങി.

ഈ നേട്ടം ഞങ്ങളുടെ പ്രിയപ്പെട്ടവരായ നിങ്ങൾക്കോരോരുത്തർക്കുമായി സമർപ്പിക്കുന്നു.