കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിയും വാരിക്കൊടുത്തും നരേന്ദ്രമോദി

single-img
12 February 2019

കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിയും വാരിക്കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹപ്രകടനം. അക്ഷയപാത്ര ഫൗണ്ടേഷന്റെ കീഴില്‍ വൃന്ദാവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തി. ഇരുപതോളം കുട്ടികൾക്കാണ് പ്രധാനമന്ത്രി ഭക്ഷണം ഊട്ടിയത്.  

സര്‍ക്കാരുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന സംഘടനയായ ഇസ്‌കോണിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതാണ് അക്ഷയപാത്ര ഫൗണ്ടേഷന്റെ 300 കോടി ഉച്ചഭക്ഷണമെന്ന പരിപാടി. ഇത്തരം പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാജ്യനിര്‍മ്മാണത്തില്‍ പങ്കുചേരുകയാണെന്നും വലിയ മാറ്റം ഇതിലൂടെ രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ പതിനാലായിരത്തിലേറെ സ്‌കൂളുകളിലാണ് ഈ എന്‍ജിഒ സര്‍ക്കാരുമായി സഹകരിച്ച് ഉച്ചഭക്ഷണം നല്‍കി വരുന്നത്. ഉച്ചഭക്ഷണം പതിവായി നല്‍കുന്നതോട കുട്ടികള്‍ കൂടുതലായി സ്‌കൂളുകളില്‍ എത്തുന്നതിനും ആരോഗ്യമുള്ളവരാകുന്നതിനും സഹായകമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.