മോദി ചിത്രത്തിൽ മോദിയുടെ ഭാര്യയായി എത്തുന്നത് ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട്

single-img
12 February 2019

വാർത്താകളിൽ നിറഞ്ഞ മോദിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ മോദിയുടെ ഭാര്യ  യശോദ ബന്നായി എത്തുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് എന്നു റിപ്പോർട്ടുകൾ. വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും വിവേക് ഒബ്‌റോയി താമസിയാതെ ചിത്രത്തിന്റെ ഭാഗമാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.  ചിത്രത്തിൽ അഭിനയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഇതിനകം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ബോമാന്‍ ഇറാനി, സറീന ബഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍ തുടങ്ങി ബോളിവുഡിലെ വലിയ നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോരി കോമിന്റെ ജീവിത കഥ പറയുന്ന  ചിത്രം സംവിധാനം ചെയ്്ത ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സഞ്ജയ് ദത്ത് വേഷമിട്ട ഭൂമി സംവിധാനം ചെയ്തതും ഒമുങ് കുമാറാണ്. ജനുവരി ഏഴിനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.