ഇനി ചാനൽ ചർച്ചകളിൽ ബിജെപി നേതാക്കളെയും കാണാം; ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി ഉപേക്ഷിച്ചു

single-img
12 February 2019

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി ഉപേക്ഷിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

ശബരിമല സമരത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.

മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനം ഉള്‍ക്കൊള്ളുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.മുമ്പ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു വിലക്കിയ പാര്‍ട്ടി ഇതു ലംഘിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സംസ്ഥാന സമിതി അംഗത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.