സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയെ ‘തെറിപ്പിച്ചു’

single-img
11 February 2019

സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. അനിരുദ്ധനെ നീക്കി. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന് സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കി. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സില്‍ തീരുമാനിക്കും.

80 വയസ് പിന്നിട്ടവരെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അനിരുദ്ധനെ നീക്കിയത്. കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവര്‍ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു.