അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

single-img
11 February 2019

ശശി തരൂര്‍ എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്. ശശി തരൂരിന്റെ പരാതിയില്‍ ആരോപിക്കുന്നതു പ്രകാരം രേഖകള്‍ എങ്ങനെ അര്‍ണബ് ഗോസ്വാമിക്കും മാധ്യമപ്രവര്‍ത്തകനും ചാനലിനും ലഭിച്ചുവെന്നത് അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും അര്‍ണബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിങ് പറഞ്ഞു.

റിപ്പബ്ലിക് ചാനലിന് കാഴ്ചക്കാരെ കൂട്ടാനായി അര്‍ണബ് ഗോസ്വാമി തരൂരിന്റെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തും രഹസ്യ സ്വഭാവമുള്ള രേഖകള്‍ നിയമ വിരുദ്ധമായി സംഘടിപ്പിച്ചും സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകരായ വികാസ് പഹ്വ, ഗൗരവ് ഗുപ്ത എന്നിവര്‍ ആരോപിച്ചു.