കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ പ്രശംസിച്ച് മോഹന്‍ലാല്‍

single-img
8 February 2019

സിനിമകളുടെ വ്യാജപതിപ്പുണ്ടാക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ പ്രശംസിച്ച് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ മാറ്റം ഉണ്ടാക്കുമെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു. മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ സഹിതമായിരുന്നു മോഹന്‍ലാലിന്റെ ട്വീറ്റ്.

സിനിമകളുടെ ഡിജിറ്റല്‍ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കര്‍ശനമായി തടയാന്‍ 1952ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വ്യാജമായി സിനിമകള്‍ നിര്‍മിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നല്‍കാനാണ് വ്യവസ്ഥ. ഒരു സിനിമ പകര്‍ത്താനോ പകര്‍പ്പ് മറ്റുള്ളവര്‍ക്കു നല്‍കാന്‍ സഹായിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ നല്‍കും.