ലിപ്‌ലോക്കുമായി പ്രിയ വാര്യർ; പ്രമോഷന് വേണ്ടി പുതിയ വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ

single-img
7 February 2019

പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു ചെറിയ സിനിമയായി ചിത്രീകരണം ആരംഭിച്ച അഡാറ് ലവ് ഈ മാസം 14ന് തിയേറ്ററുകളിൽ എത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. കഴിഞ്ഞ ഫെബ്രുവരി 14ന് റിലീസ് ചെയ്ത മാണിക്യമലരായ…. ഗാനം തുടങ്ങി സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്യാവുന്നതെല്ലാം അണിയറക്കാർ ചെയ്തു കഴിഞ്ഞു.

ആ ഗാനത്തോടെ സിനിമയ്ക്ക് ലോകം മുഴുവൻ സ്വീകാര്യത ലഭിച്ചു. ഏറ്റവും ഒടുവിൽ പ്രിയ വാരിയരുടെയും റോഷന്റെയും ലിപ്‌ലോക്ക് രംഗവുമായി അഡാറ് ലവിന്റെ തമിഴ് ടീസർ പുറത്തിറങ്ങി. ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസർ മണിക്കൂറുകൾക്കുളളിൽ തരംഗമായി കഴിഞ്ഞു. നിലവിൽ 12000 ലൈക്‌സും 26000 ഡിസ്‌ലൈക്കുമാണ് ടീസറിന് ലഭിച്ചത്.