ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം; ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

single-img
6 February 2019

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. അലിഗഢിലെ താപ്പാലില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍നിന്ന് തിരിച്ചറിഞ്ഞ 13 പേര്‍ക്കെതിരെ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു.

മഹാത്മാഗാന്ധിയുടെ 71ാം ചരമ വാര്‍ഷികത്തില്‍ യു.പിയിലെ അലീഗഢിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. ഗാന്ധിയുടെ കോലം ഉണ്ടാക്കി പൂജ പാണ്ഡെ കളിത്തോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. ഇതിനുശേഷം പ്രതീകാത്മകമായി രക്തമൊഴുക്കുകയും ഗാന്ധിയുടെ ചിത്രം കത്തിക്കുകയും ചെയ്തു.