കേരളത്തിൽ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തിൽ വരില്ല: ഒ രാജഗോപാൽ

single-img
5 February 2019

കേരളത്തിൽ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തിൽ വരില്ലെന്ന് ബിജെപി നേതാവ് ഓ.രാജഗോപാൽ. കൈരളി പീപ്പിൾ ആണ് ബിജെപി നേതാവും നേമം എം എൽ എയുമായ ഓ രാജഗോപാലിന്റെ പ്രസംഗം പുറത്തുവിട്ടത്.

2021 കേരളത്തിൽ അധികാരത്തിൽ വരിക എന്നുള്ളതാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജഗോപാലിനെ തുറന്നുപറച്ചിൽ. കേരളത്തിൽ ബിജെപി അടുത്തകാലത്തൊന്നും അധികാരത്തിൽ വരില്ല. സാഹചര്യങ്ങൾ അതിന് അനുകൂലമല്ലെന്നും രാജഗോപാൽ പറഞ്ഞു.